ഫ്രീയായി ഇലക്ട്രിസിറ്റി നൽകി യുട്യൂബർ NICK VLOGS

 

code red project nickvlogs

ഒരിക്കൽ കൂടെ കോഡ് റെഡ് പ്രജക്റ്റുമായി വന്ന് ഞെട്ടിച്ചിരിക്കുകയാണ് Nick vlogs എന്ന യൂടൂബർ. മൂന്നാറിലെ ഗ്രാമത്തിലെ 300 ഓളം വരുന്ന വീടുകളിലെ ഇലക്ട്രിസിറ്റി ബിൽ അടച്ചുകൊണ്ടാണ് ഈ പ്രാവശ്യം നിക്കും ടീമും എത്തിയത്. 5 ലക്ഷത്തിനടുത്ത് യുട്യൂബ് സബ്സ്ക്രൈബേസ് ഉള്ള Nick vlogs കോഡ് റെഡിന്റെ ഭാഗമായി ഇതിനുമുമ്പ് ഫ്രീ ആയി പെട്രോൾ , ഫ്രീ മെഡിസിൻ , ഫ്രീ വാക്സിൻ എന്നീ പ്രോജക്ടുകൾ ചെയ്തിട്ടുണ്ട്. ഇതിൽ ഫ്രീയായി പെട്രോൾ നൽകിയ വീഡിയോ നല്ല രീതിയിൽ സ്വീകാരിത ലഭിക്കുകയും വാർത്താ ചാനലുകൾ ഉൾപ്പടെ ഏറ്റെടക്കുകയും ചെയ്തു.എങ്കിലും മറ്റ്‌ അവസാനമായി ഇറങ്ങിയ വീഡിയോയ്ക്ക് ഉൾപ്പടെ വലിയ രീതിയിലുള്ള സ്വീകാരിത ലഭിച്ചിട്ടില്ല. ഇതിന് മറുപടിയായി റീച്ച് കണക്കിലെടുക്കുന്നില്ല എന്നാണ് nick പറഞ്ഞത്. കൂടാതെ ഇമോഷണൽ ആയി വീഡിയോ വലിച്ചു നീട്ടി വിഡിയോ ഇടാനും താൽപര്യമില്ല എന്ന് nick തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു. തന്റെ കോഡ് റെഡ് പ്രോജക്ടുകൾക്ക് സബ്സ്ക്രൈബേസിനിടയിൽ നല്ലരീതിയിൽ പിന്തുണ നിക്കിന് ലഭിക്കുന്നുണ്ട്.

കൂടുതൽ അറിയാനും മറ്റു കോഡ് റെഡ് പ്രോജക്ട് കളെ പറ്റി അറിയാനും Nick vlogs യൂടൂമ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.